Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalസൂറത്തിൽ കെട്ടിടം...

സൂറത്തിൽ കെട്ടിടം തകർന്ന് ഏഴ് മരണം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ 15-ലധികം ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്. തുടർച്ചയായി പെയ്ത മഴയിലാണ് കെട്ടിടം നിലം പൊത്തിയത്.2017 ൽ പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 30 അപ്പാർട്ട്മെന്റുകൾ ഉള്ള കെട്ടിടത്തിൽ 5 എണ്ണത്തിൽ മാത്രമെ ആൾത്താമസമുണ്ടായിരുന്നുള്ളു .ദേശീയ -സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് സൂറത്ത് പൊലീസ് കമ്മീഷണർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളപ്പണമെന്ന് ആരോപണം : പാലക്കാട് രാത്രിയിൽ കോൺ​ഗ്രസ് നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന

പാലക്കാട് : പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി ഹോട്ടലിൽ കോൺ​ഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പോലീസ് പരിശോധന നടത്തി.കോൺ​ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ‌ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന...

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് ....
- Advertisment -

Most Popular

- Advertisement -