Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiആദിവാസികൾക്ക് വിതരണംചെയ്ത...

ആദിവാസികൾക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണ : ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: ഇടുക്കി ജില്ലയിലെ ആദിവാസികൾക്ക് സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണ ഉപയോഗിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷവിഷബാധ ഏറ്റതായി പരാതി. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് 2018 ൽ നിരോധിച്ചിരുന്നു.ഇതിന്റെ ഒരു ലിറ്റർ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്.

സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്‌ക്ക് അയച്ചു.അതേസമയം,ആരോഗ്യ പ്രശ്‌നത്തിന് കാരണമായത് വെളിച്ചെണ്ണയാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നുമാണ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൽകുന്ന വിശദീകരണം.കഴിഞ്ഞ മാസമാണ് മഴക്കാലത്തിന് മുന്നോടിയായി ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷാകിറ്റ് വിതരണംചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാരി റോവ്കിനും വിക്ടർ ആംബ്രോസിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ

സ്‌റ്റോക്‌ഹോം : 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റോവ്കിനും പങ്കിട്ടു.മൈക്രോ ആർ എൻ എ യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജീന്‍ ക്രമപ്പെടുത്തലില്‍ മൈക്രോ...

ലണ്ടനിൽ വിദേശകാര്യമന്ത്രിക്ക് നേരെ ഖാലിസ്ഥാനി ആക്രമണ ശ്രമം

ലണ്ടൺ : ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം.ലണ്ടനിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങാൻ കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു വിഘടനവാദി പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തടഞ്ഞു. ജയശങ്കറിനെതിരെ...
- Advertisment -

Most Popular

- Advertisement -