Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢില്‍ ഐ.ഇ.ഡി...

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട് .

ടാറെം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ ഇന്നലെ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ സേനാംഗങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.പരിക്കേറ്റവർ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ മാസവും ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികൾ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു .വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടൻ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുനഃസ്ഥാപിച്ചത്.  

ശബരിമല തീർഥാടനം: നിലയ്ക്കലിൽ  പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കും –  ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി മണ്ഡലകാലം ആരംഭിക്കുന്ന ദിവസം മുതൽ നിലയ്ക്കലിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  അധികൃതർ അറിയിച്ചു നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ...
- Advertisment -

Most Popular

- Advertisement -