Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorതിരുവൻവണ്ടൂർ ഗുരുദേവ...

തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി

ചെങ്ങന്നൂർ: –  തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. വൈകീട്ട് 6.30-നു കരീലക്കുളങ്ങര കൈലാസൻ തന്ത്രിയുടെയും മേല്ശാന്തി ബാഹുലേയൻ തന്ത്രിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആലുവ അദ്വൈതാശ്രമത്തില് ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില് നടന്ന സർവ്വ മത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഗോവ ഗവര്ണര് പി.എസ്. ശ്രീധരന്പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് ശതാബ്ദി സമ്മേളന സന്ദേശം നല്കും. ചെങ്ങന്നൂർ എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ അധ്യക്ഷനാകും.

മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ,ശ്രീമദ് അസം ഗാനന്ദ ഗിരി സ്വാമികൾ ( ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരി മഠം ), പി.എം എ സലാം മുസ്ലിയാർ മാന്നാർ ( സനാതന ധർമ്മ സൂഫി പ്രചാരകൻ) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും

23-നു വൈകീട്ട് 7.30-നു ശ്രീനാരായണ കൺവൻഷനിൽ പ്രീതി ലാലും 24-നു സി.എച്ച്. മുസ്തഫ മൗലവിയും പ്രസംഗിക്കും. 25-നു വൈകീട്ട് ഏഴിനു ധ്രുവമേളം. 26-നു വൈകീട്ട് 7.30-നു നൃത്തനൃത്യങ്ങൾ, 8.30-നു ക്ലാസിക് ഡാൻസ്. 27-നു രാത്രി 7.30-നു കോലംവരവ്, 9.30-നു പടയണി. 28-നു രാത്രി 7.30-നു ഗാനമേള, 29-നു വൈകീട്ട് 7.30-നു തിരുവാതിര, 8.30-നു കുത്തിയോട്ടച്ചുവടും പാട്ടും. 30-നു രാവിലെ എട്ടിന് പൊങ്കാല, സമൂഹസദ്യ, 3.30-ന് ആറാട്ടു ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും ഇരമല്ലിക്കര ആറാട്ട് കടവിലേക്ക് , തുടർന്ന്  ആറാട്ട് വരവും കൊടിയിറക്കും.
.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 11/04/2024 Karunya Plus KN 517

1st Prize Rs.8,000,000/- PO 239751 (KOTTAYAM) Consolation Prize Rs.8,000/- PN 239751 PP 239751 PR 239751 PS 239751 PT 239751 PU 239751 PV 239751 PW 239751 PX 239751...

ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നത്:  ഡോ. ലക്ഷ്മി ശങ്കർ

ആലപ്പുഴ : ഗുരു സങ്കല്പത്തിൻ്റെ അപാര സാധ്യതയാണ് ഭാഗവതം നമ്മെ കാട്ടിത്തരുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കർ അഭിപ്രായപ്പെട്ടു. ഭക്തിയും ജ്ഞാനവും അതു പകർന്നു നൽകുന്നു. ജീവിത പരീക്ഷയെ നേരിടാൻ പഠിപ്പിക്കുന്നു. ഭാഗവതത്തെ തുലനം...
- Advertisment -

Most Popular

- Advertisement -