Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsടിപ്പർ ലോറി താഴ്ചയിലേക്ക്...

ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു

റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ  പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന് തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന സ്വകാര്യ  ബസ്സിന്‌ സൈഡ് കൊടുക്കവെ റോഡിൻ്റെ തിട്ട ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുക ആയിരുന്നു.

സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരേയും പുറത്തെടുത്തു റാന്നി താലൂക്കാശുപത്രിയിലെത്തിച്ചു. ചിറ്റാർ, പെരുനാട് സ്റ്റേഷനിലെ പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് പതിവ് : പ്രശ്നപരിഹാരമായി ആർടിഒ  ഉത്തരവ് ഇറക്കി

അടൂർ : പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർ.ഡി.ഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ...

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ യുവതിക്ക് വീണ്ടും മർദ്ദനമേറ്റു : ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് : പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ യുവതി വീണ്ടും മർദ്ദനമേറ്റ് ആശുപത്രിയിൽ .യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്...
- Advertisment -

Most Popular

- Advertisement -