Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപമ്പിങ് തൊഴിലാളികളുടെ...

പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു

ആലപ്പുഴ : കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു. 10 മുതൽ 20 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 625 രൂപയിൽ  നിന്നും  775 രൂപയായും  21 മുതൽ 30  എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ   ജോലി ചെയ്യുന്നവർക്ക്  655 രൂപയിൽ നിന്ന് 805 രൂപയായും 31 മുതൽ 75 എച്ച് പി വരെയുള്ള മോട്ടോറുകളിൽ പണിയെടുക്കുന്നവർക്ക് 675 രൂപയിൽ നിന്ന്  825 രൂപയായും കൂലി വർദ്ധിപ്പിച്ചു.

ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെഎസ് സിന്ധുവിന്റെ  അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. മോട്ടോർ തൊഴിലാളികൾക്ക് നൽകിവരുന്ന മറ്റു ചെലവുകൾ കൂലി വർദ്ധനവിന് ആനുപാതികമായി വർദ്ധി പ്പിക്കുന്നതിനും  ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 06/05/2024 Win Win W 768 

1st Prize Rs.7,500,000/- (75 Lakhs) WH 618789 (KOLLAM) Consolation Prize Rs.8,000/- WA 618789 WB 618789 WC 618789 WD 618789 WE 618789 WF 618789 WG 618789 WJ 618789 WK...

മാരാരിക്കുളം പൊലീസ് സ്റ്റേഷനെ പൂന്തോട്ടമാക്കി നിയമപാലകർ

ആലപ്പുഴ : മാരാരിക്കുളം പൊലീസ് സ്റ്റേഷന് കുറച്ചുകാലമായി പൂക്കാലമാണ്. ദേശീയപാതയിൽ ആലപ്പുഴ - ചേർത്തല വഴി യാത്ര ചെയ്യുന്നവർക്ക് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല. അത്ര മനോഹരമായാണ് സ്റ്റേഷന് മുന്നിൽ ചെണ്ടുമല്ലികൾ നിറഞ്ഞുനില്‍ക്കുന്നത്.  പൊലീസുകാർ നട്ടുനനച്ചു...
- Advertisment -

Most Popular

- Advertisement -