Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeHealthസുരക്ഷിത ആശുപത്രി,...

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിൻ : എല്ലാ മെഡിക്കൽ കോളേജുകളിലും ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകർ, വിദ്യാർത്ഥികൾ, സാങ്കേതിക പ്രവർത്തകർ, മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ യജ്ഞത്തിൽ പങ്കാളികളായി. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കൽ എ.ഇ. മാരുടെ നേതൃത്വത്തിൽ ലിഫ്റ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായി മന്ത്രി പറഞ്ഞു.

സേഫ്റ്റി ഓഡിറ്റ് ശക്തിപ്പെടുത്തി ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കുക, ജീവനക്കാരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രോഗീ സൗഹൃദ അന്തരീക്ഷമൊരുക്കുക, ക്യാമ്പസുകളുടെ ശുചീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർത്ഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയും ലക്ഷ്യമിടുന്നു.

വിദ്യാർത്ഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക, ആശുപത്രി കെട്ടിടങ്ങളിലേക്ക് വളർന്നു നിൽക്കുന്ന ചെടികളും മറ്റും നീക്കം ചെയ്യുക, പഴക്കമുള്ള വാട്ടർ ടാങ്കുകൾ മാറ്റുക എന്നിവയടക്കം വിവിധ പ്രവർത്തനങ്ങളും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  സ്വർണവില മാറ്റമില്ലാതെ തുടർന്നു

തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ സ്വർണവില 73,000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ...

ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ല : സ്വാമി ചിദാനന്ദപുരി

കോട്ടയം: ഹിന്ദുവിന്റെ വിശാല മനസ് ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും നമ്മുടെ ധര്‍മരക്ഷ നമ്മുടെ മാത്രം കടമയാണെന്നും  കുളത്തൂര്‍ അദ്വൈതാനന്ദാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാര്‍ഗദര്‍ശകമണ്ഡലിന്റെ നേതൃത്വത്തില്‍ സംന്യാസിശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോട്ടയത്ത് എത്തിയപ്പോള്‍ ചേര്‍ന്ന...
- Advertisment -

Most Popular

- Advertisement -