Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവടക്കൻ കേരളത്തിൽ...

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ : അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട :വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് 773 മീറ്റർ ആയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്‌യു നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം : നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ  ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്  കെഎസ്‌യു ജില്ലാ കമ്മിറ്റി നഴ്‌സിംഗ് കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും...

റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ : റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു.മോസ്‌കോയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനാണ്.ഇഗോര്‍...
- Advertisment -

Most Popular

- Advertisement -