Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് മേപ്പാടിയിലേക്ക്...

വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു

പത്തനംതിട്ട : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ കാർ അപകടത്തിൽ പെട്ടു. മന്ത്രിക്ക് പരുക്ക്.

മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വച്ച് ഇന്ന് രാവിലെ 7ന് ആണ് അപകടമുണ്ടായത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.
തലയ്ക്കും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്ത് പരിശോധന ആരംഭിച്ചതായി മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമിതി യോഗം

തിരുവല്ല : മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമിതിയുടെ യോഗം തിരുവല്ല മതിൽഭാഗത്തുള്ള എഴുത്തും വായനയും ബുക്സ്റ്റാൾ ഹാളിൽ  നടന്നു. ജില്ലാ സമിതി അധ്യക്ഷൻ വർഗീസ് പാറടയിൽ അധ്യക്ഷത വഹിച്ചു. സാഹിത്യവിഷയങ്ങളെപ്പറ്റി അംഗങ്ങൾ ചർച്ച...

കോഴിക്കോട് ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു.രണ്ട് മണിയോടെയാണ് സംഭവം.കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്ക് മിന്നലേറ്റത്.പരിക്കേറ്റവര്‍...
- Advertisment -

Most Popular

- Advertisement -