Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ നിധിയിലേക്ക്...

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന : മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്തു

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന നടത്തിയുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത്‌ പോലീസ് .ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരാതിക്കാരന് നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി

പത്തനംതിട്ട: മാരുതി കാറിൻ്റെ ഡീലർ ആയ കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിങ് ‌ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപ നഷ്ട പരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കുമ്പഴ മേലേമണ്ണിൽ റൂബി...

പേപ്പർ റോളുകൾ കയറ്റി വന്ന ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞു

അടൂർ : തമിഴ്നാട്ടിൽ നിന്ന് പേപ്പർ റോളുകൾ കയറ്റി വന്ന ലോറി കെ. പി. റോഡിൽ പറക്കോടിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് പുലർച്ചെ 6 ന് ആയിരുന്നു അപകടം. പരുക്കേറ്റ ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -