Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും

വയനാട് : വയനാട്ടിലെ ദുരന്തമേഖലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍. 40 ടീമുകൾ 6 സോണുകളിലായി തിരച്ചിൽ നടത്തും.സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നത്.ഓരോ ടീമിലും വനംവകുപ്പും നാട്ടുകാരും ഉണ്ടായിരിക്കും.രണ്ടായിരത്തോളം പേരാണ് ദൗത്യ സംഘത്തിൽ ആകെയുള്ളത്.6 നായകളും തിരച്ചിലിൽ സഹായിക്കുന്നതിനായി ഉണ്ട് .

വീടുകള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുക.മണ്ണിൽ പുതഞ്ഞ മൃതദേഹം കണ്ടെത്താൻ ഐബോഡും ഉപയോഗിക്കും.സൈന്യം നിര്‍മ്മിച്ച ബെയ്‌ലി പാലത്തിലൂടെ 25 ആംബുലൻസുകളെ മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും.ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടത്തും.ദുരന്തത്തിൽ ഇതുവരെ 291മരണം സ്ഥിരീകരിച്ചു.

ബി.എസ്.എന്‍.എല്‍. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ 4ജി സേവനം പുനഃസ്ഥാപിച്ചു. ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും ആരോഗ്യവകുപ്പിന് ടോള്‍ഫ്രീ നമ്പറും ബി.എസ്.എന്‍.എല്‍. നല്‍കി.എയര്‍ടെല്‍, വി, ജിയോ എന്നീ കമ്പനികള്‍ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റയും കോളും ലഭ്യമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര സഭയ്ക്ക് 1125 കോടി രൂപയുടെ ബജറ്റ്: യുദ്ധ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: വയോജന - യുവജന ശ്രദ്ധയിലൂന്നി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 - 2027 ലെ ബജറ്റ്. ആയിരത്തി ഒരു നൂറ്റി ഇരുപത്തി അഞ്ച് കോടി എഴുപത്തി ആറ് ലക്ഷത്തിൻ്റെ ബജറ്റ്...

മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്  ഇളയരാജ

ബാംഗ്ലൂർ : ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപ വിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ...
- Advertisment -

Most Popular

- Advertisement -