Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsപ്രമാടത്ത് ബൂട്ടി...

പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം:  ആളപായമില്ല

പത്തനംതിട്ട : പ്രമാടത്ത് ബൂട്ടി പാർലറിൽ തീപിടുത്തം, ആളപായമില്ല.  സാധന സാമഗ്രികൾ മുഴുവൻ കത്തിനശിച്ചു.

നേതാജി സ്കൂളിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ബ്യൂട്ടി പാർലറിൽ ആണ് ഇന്ന് ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബിനുരാജ് എന്ന ആളാണ് ഇവിടെ ബ്യൂട്ടി പാർലർ കെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തിച്ചു വന്നിരുന്നത്. സംഭവം നടക്കുമ്പോൾ സ്ഥാപനത്തിൽ ആരും ഉണ്ടായിരുന്നില്ല.

പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സിൻ്റെ 2 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ എ. സാബു,സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എസ്. രഞ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 23/05/2024 Karunya Plus KN 523

1st Prize Rs.8,000,000/- PT 549427 (THRISSUR) Consolation Prize Rs.8,000/- PN 549427 PO 549427 PP 549427 PR 549427 PS 549427 PU 549427 PV 549427 PW 549427 PX 549427...

ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി

തിരുവല്ല : കടപ്രയിൽ ആഞ്ഞിലി മരം മുറിച്ചു മാറ്റുന്നതിനിടെ മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. നിരണം പള്ളിക്ക് സമീപം ചക്കളയിൽ പേരക്കോടത്ത് വീട്ടിൽ ഈപ്പന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ മരം വെട്ടാൻ...
- Advertisment -

Most Popular

- Advertisement -