Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഷെയ്ഖ് ഹസീന...

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു : അതിർത്തിയിൽ അതീവ ജാഗ്രത

ധാക്ക : കലാപത്തെ തുടർന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നു.ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഗാസിയാബാദ് ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.

ബംഗ്ലദേശ് കലാപത്തെ തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തി മേഖലകളിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

അതേസമയം ,ഇന്ന് ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സൈനിക പിന്തുണയോടെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള യോഗം ഇന്നലെ ചേർന്നിരുന്നു.ബിഎൻപി നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാനും ഈ യോഗത്തിൽ തീരുമാനമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതാക ദിനം ആചരിച്ചു

തിരുവല്ല: ഉത്രമേൽ ദേവീ വിലാസം 2265 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.  ക്ഷേത്രാങ്കണ്ണിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡന്റ് വികെ മുരളിധരൻ നായർ പതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ...

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ്...
- Advertisment -

Most Popular

- Advertisement -