Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല നിറപുത്തരി...

ശബരിമല നിറപുത്തരി ആഘോഷം 12 ന്

പത്തനംതിട്ട : ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. 11 ന് വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും 6 .45 നും ഇടയിലാണ് നിറപുത്തരി ആഘോഷം നടക്കുക. നിറപുത്തരി ആഘോഷത്തിനായി ഭക്തർ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിലാണ് നെൽകൃഷി ചെയ്തിട്ടുണ്ട്.

ഇവ കൊയ്ത് കറ്റകളാക്കി ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ ഞായറാഴ്ച സന്നിധാനത്ത് എത്തി  പതിനെട്ടാം പടിക്കു താഴെ സമർപ്പിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും തീർത്ഥം തളിച്ച് ശുദ്ധി വരുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തിലേക്ക് സ്വികരിക്കും.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലാണ്  ചടങ്ങുകൾ നടക്കുക. പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കി 12 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു

വാഷിംഗ്‌ടൺ : യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരയ്‌ക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു ചടങ്ങുകൾ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ...
- Advertisment -

Most Popular

- Advertisement -