Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsഅയിരൂർ- പുതിയകാവ്...

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്.

ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17 ഓളം പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തിനു ശേഷം അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ നടന്നു. ഉച്ചകഴിഞ്ഞ് 1.30 ന് ജലമേള ആരംഭിച്ചു.

തുടർന്ന് ജലഘോഷയാത്ര പ്രമോദ് നാരായണൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ പള്ളിയോടങ്ങളെ ദക്ഷിണ നൽകി സ്വീകരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജലോത്സവത്തിൽ പങ്കെടുത്ത പള്ളിയോടങ്ങൾക്ക് അയിരൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാൻ്റ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീര്‍ഥാടനം : കരുതല്‍ നിര്‍ദ്ദേശങ്ങളുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന്...

പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ 19 കാരൻ പിടിയിൽ

പത്തനംതിട്ട : സാമൂഹികമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെടുകയും  തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പോലീസ് പിടിയിൽ. കോട്ടയം ഉദയനാപുരം വൈക്കം പ്രയാർ ദിലീപ് ഭവനിൽ അമൽ...
- Advertisment -

Most Popular

- Advertisement -