Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് വൻ...

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി  അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്സിന്റെ നിർദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ട് എന്നപേരിൽ ആരംഭിച്ച പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും, സ്കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും ജില്ലയിൽ നടന്നുവരികയാണ്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിന്റെ കണ്ണിയാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കും വൻവിലക്ക് വിൽക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. സംഘത്തിൽ എസ് ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ എഎസ് ഐ  ബി ഷൈൻ,  പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , ആർ എ രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 03-09-2024 Sthree Sakthi SS-431

1st Prize Rs.7,500,000/- (75 Lakhs) SM 848007 (KOTTAYAM) Consolation Prize Rs.8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ...

ഇന്ത്യ വിഭജന ഭീകരത സ്മൃതി ദിനം : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊ. വി ടി രമ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സ്‌മൃതിദിന സമ്മേളനവും സംഘടിപ്പിച്ചു.സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ടി രമ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -