Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ടാംദിനവും സന്നിധാനത്ത് ...

രണ്ടാംദിനവും സന്നിധാനത്ത്  കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്.

മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു.  സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു.

തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു. പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 28/05/2024 Sthree Sakthi SS 417

1st Prize Rs.7,500,000/- (75 Lakhs) SM 986255 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 986255 SB 986255 SC 986255 SD 986255 SE 986255 SF 986255 SG 986255 SH 986255 SJ...

തിരുവോണത്തോണി ആറന്മുളയിൽ  നിന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ എത്തി

ആറന്മുള : തിരുവോണ വിഭവകളുമായി മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് പാർഥസാരഥി ക്ഷേത്രത്തിൽ എത്തുന്നതിനുള്ള തിരുവോണത്തോണി ഇന്ന് ആറന്മുള ക്ഷേത്രകടവിൽ നിന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ എത്തി. ഭഗവാൻ പാർഥസാരഥിയ്ക്കുള്ള തിരുവോണ സദ്യാ...
- Advertisment -

Most Popular

- Advertisement -