Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാലവർഷം: ആലപ്പുഴ...

കാലവർഷം: ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു

ആലപ്പുഴ: ജില്ലയിൽ മഴയെ തുടർന്ന് മേയ് 23 മുതൽ 28 വരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും നശിച്ചു. ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് (മേയ് 29 ന്) ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്.

ചേർത്തല – ഭാഗികമായി തകർന്ന വീടുകൾ 112, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ – ഭാഗികമായി തകർന്ന വീടുകൾ151, പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് – ഭാഗികമായി തകർന്ന വീടുകൾ 79, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, കാർത്തികപ്പള്ളി – ഭാഗികമായി തകർന്ന വീടുകൾ 16, പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര – ഭാഗികമായി തകർന്ന വീടുകൾ 13, ചെങ്ങന്നൂർ – ഭാഗികമായി തകർന്ന വീടുകൾ 48, പൂർണ്ണമായി തകർന്ന വീടുകൾ മൂന്ന് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.

നിലവിൽ അമ്പലപ്പുഴ താലൂക്കിൽ  ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നാലു കുടുംബങ്ങളിലെ 18 പേരെ പാർപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടപ്പാളിൽ ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

മലപ്പുറം : മലപ്പുറം എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും കൊറിയർ പിക് അപ്പ്‌ വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .സംഭവത്തില്‍ പത്തു പേർക്ക് പരിക്കേറ്റു.പാലക്കാട് സ്വദേശിയായ പിക്ക്...

സംസ്ഥാനത്തെ സ്വകാര്യ ആയുർവേദ ആശുപത്രികൾ അന്താരാഷ്ട്ര ഗുണ നിലവാരത്തിലേയ്ക്ക്

കോട്ടയം:  ദേശീയ ഗുണമേന്മാ കൗൺസിലും (ക്യുസി ഐ), ദേശീയ ആരോഗ്യ ഗുണമേന്മാ സമിതിയും (എൻ എ ബി എച്ച് ) സംയുക്തമായി കേരളത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷനുമായി (എ എച്ച് എം...
- Advertisment -

Most Popular

- Advertisement -