കൊച്ചി : പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ലെന്നു വാര്‍ത്താസമ്മേളനത്തിൽ ഫെഫ്‍ക അറിയിച്ചു .പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്‍ക അറിയിച്ചു.
കൊച്ചിയിൽ ഈയിടെ ഫോറം മാളിൽ ആരംഭിച്ച പിവിആർ–ഐനോക്സിൽ ഡിജിറ്റല്‍ കോണ്ടന്‍റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പിവിആറുമായുള്ള തർക്കമാണ് വിവാദമായിരിക്കുന്നത്.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ഉപയോഗിക്കാൻ പിവിആർ തയ്യാറല്ല .ഇതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കവേയാണു പിവിആർ മലയാള സിനിമകള്‍ പ്രദർശിപ്പിക്കുന്നതിൽനിന്നു വിട്ടുനില്‍ക്കുന്നത്.