Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഓണ്‍ലൈന്‍ കളികള്‍...

ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ നാടകം അവതരിപ്പിച്ചു

തിരുവല്ല : കേരള ഗ്രന്ഥശാലാ സ്ഥാപകനായ പി.എന്‍. പണിക്കരുടെ 29-ാമത് അനുസ്മരണത്തോടൊപ്പം നടത്തി വരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സംബന്ധിച്ച നാടകം ‘ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ അവതരിപ്പിച്ചു.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ കമ്മിറ്റി എന്നിവയുടെ സംയുക്താഭ്യമുഖ്യത്തില്‍ കേരള ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് നാടകം അവതരിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വി. അജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ വായനയും മൊബല്‍ ഫോണിന്റെ ഉപയോഗവും അനിവാര്യമായ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം ദൂഷിതഫലങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.

സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല ഡി.വൈ.എസ്.പി എസ്. അഷാദ്മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷൈനി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. നസീര്‍, പ്രിന്‍സിപ്പല്‍ നവനീത് കൃഷ്ണന്‍, ഹെഡ്മിസ്ട്രസ് എസ്. ലത, പിടിഎ വൈസ് പ്രസിഡന്റ് വിനു വി കുറുപ്പ്, ഡ്രാമ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളക്ടറേറ്റിൽ സൗജന്യ നിയമ സേവന ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

ആലപ്പുഴ: ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമ സേവന ക്ലിനിക് ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി എസ് മോഹിത് ക്ലിനിക്ക് ഉദ്ഘാടനം...

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം...
- Advertisment -

Most Popular

- Advertisement -