തിരുവല്ല: 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 ന് ആരംഭിക്കും. തിരുവല്ല തിരുമൂലപുരം എസ് എൻ വി സ്കൂളിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യൂ ടി തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. ചലച്ചിത്ര നടനും കോമഡി സ്റ്റാർ കലാകാരനുമായ ഉല്ലാസ് പന്തളം കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും.
29 ന് നടക്കുന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് പത്തനംതിട്ട വിജി വിനോദ് കുമാർ ഐപിഎസ്. വിജയികൾക്ക് സമ്മാനദാനം നൽകും.
തിരുമൂലപുരത്തെ അഞ്ച് സ്കൂളുകളിലെ 12 വേദികളിലാണ് കലോത്സവം ഒരുക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനിലാ, ടിച്ച് ഹാഷിം, പിഎ റഹ്മത്തുള്ള ഖാൻ, മുഹമ്മദ് അക്ബർ, ബിനു ജേക്കബ് നൈനാൻ, സജി അലക്സാണ്ടർ, അനിത ജി നായർ, ടി എം അൻവർ, ഹരിഗോവിന്ദ് എന്നിവർ അറിയിച്ചു.