Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiജ്വല്ലറി പാർക്ക്...

ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി  ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്:  മുഖ്യമന്ത്രി

തൃശൂർ: ഈ വർഷം തന്നെ ജ്വല്ലറി പാർക്ക് സ്ഥാപിക്കുന്നതിനായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (KGSMA) സംസ്ഥാന കൺവെൻഷൻ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ പദ്ധതിയുടെ സൗകര്യദാതാവാണെന്നും സ്വർണവ്യാപാരികളാണ് ഇതിന്റെ പ്രധാന പ്രമോട്ടർമാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ജ്വല്ലറി പാർക്ക് യാഥാർഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കേരളത്തിലെത്തുമെന്നും സംസ്ഥാനം ആഭരണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ആഭരണങ്ങളുടെ നിർമ്മാണവും ഡിസൈനിംഗും ഒരേ കേന്ദ്രത്തിൽ നടക്കുന്നതിലൂടെ ഈ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡ് ഹബിന്റെ പ്രവർത്തനത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ ശക്തിപ്പെടുകയും സർക്കാർ ഖജനാവിലേക്കുള്ള വരുമാനം വർധിക്കുകയും ചെയ്യും.

ഇതിന്റെ ഫലമായി കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ആരംഭിക്കാൻ സാഹചര്യമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി റോജി എം ജോൺ, ബെന്നി ബഹനാൻ എംപി,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വി.കെ.മനോജ്,വർഗീസ് ആലൂക്ക തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ...

ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം നാളെ തുടങ്ങും

തിരുവല്ല: വേങ്ങൽ  തിരു- ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  ഈ വർഷത്തെ മണ്ഡല മാസ ചിറപ്പ് മഹോത്സവം നാളെ (ശനി) ആരംഭിക്കും. നാളെ ക്ഷേത്ര നടയിലും അയ്യപ്പസന്നിധിയിലും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.   തുടർന്ന്...
- Advertisment -

Most Popular

- Advertisement -