Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNews'സായം ജ്വാല'...

‘സായം ജ്വാല’ : നെടുമ്പ്രം ആയുർവേദ ഡിസ്‌പെൻസറിയിൽ വയോജന ക്ലബിന് തുടക്കം

തിരുവല്ല : വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും സാമൂഹിക പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യം നൽകി നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുമ്പ്രം ആയുർവേദ ഡിസ്‌പെൻസറിയിൽ ‘സായം ജ്വാല’ വയോജന ക്ലബിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് നിർമ്മിച്ച വയോജന കേന്ദ്രം കേന്ദ്രീകരിച്ചാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടക്കുക. എല്ലാ മാസവും ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കലാ-സാംസ്കാരിക പരിപാടികൾ, വിനോദ-സംഗമങ്ങൾ എന്നിവ ഉൾപ്പെടുത്തി വയോജന കലണ്ടർ തയ്യാറാക്കി നടപ്പാക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പാക്കുന്നതിനായി ഓരോ വാർഡിലും ജാഗ്രത സമിതികൾ രൂപീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചു.വയോജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സാമൂഹിക സജീവതയും ഉറപ്പാക്കുന്ന മാതൃകാപരമായ ഇടപെടലായി ‘സായം ജ്വാല’ ക്ലബ് മാറുമെന്ന് ചടങ്ങിൽ ആയുർവേദ ഡോക്ടർ അഭിനേഷ് ഗോപൻ അറിയിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജി, വിജി വി. നായർ, ആശ മോഹൻ, ഇന്ദു, മായാദേവി, വൈശാഖ് പി., ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു ജിങ്ക, ആയുർവേദ ഡോക്ടർ അഭിനേഷ് ഗോപൻ ആശാ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വയോജനങ്ങൾ എന്നിവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്കപ്രാര്‍ത്ഥന ആരംഭിച്ചു

കോഴഞ്ചേരി: ഫെബ്രുവരി 8 മുതല്‍ 15 വരെ നടക്കുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്കപ്രാര്‍ത്ഥന ആഗോള വ്യാപകമായി മാര്‍ത്തോമ്മാ സഭയിലെ ഇടവകകളില്‍ ഇടവക മിഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആരംഭിച്ചു. ജനുവരി 31...

ആട്ടിറച്ചിയെന്ന് പറഞ്ഞ് പോത്തിറച്ചി വിതരണം ചെയ്ത മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിൽ ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത സംഭവത്തിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ബൊമ്മനഹള്ളിയിലെ ഇസിരി ഹബ്ബില്‍ സ്ഥിതി ചെയ്യുന്ന കായലോരം റസ്റ്ററന്റിലാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ...
- Advertisment -

Most Popular

- Advertisement -