Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമെസിയുടെ പേരിലെ...

മെസിയുടെ പേരിലെ തട്ടിപ്പ് : 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി എസ്ഐടി

തിരുവനന്തപുരം : മെസിയുടെ പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്.സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചു .മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി കൈമാറിയ 126 കോടിക്ക് നൽകേണ്ട നികുതി കമ്പനി അടച്ചില്ല.

രണ്ടുതവണ ഇടപാട് നടത്തിയപ്പോഴും ജി.എസ്.ടി. തുകയടച്ചില്ല. നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. സ്പോണ്‍സറിൽ നിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു

രണ്ട് ധനകാര്യ സ്ഥാപനങ്ങൾ കോടികൾ നൽകിയതിൽ സംശയങ്ങൾ ഉണ്ട്.കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്.റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന കോടികളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരിച്ച താമരപ്പള്ളി പാലക്കുഴി ഭാഗത്ത് കടുവ ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്ത് വനപ്രദേശത്ത് ആണ് പശുവിന്റെ...

മികവ് കലാ – സാഹിത്യ വേദി ഓണാഘോഷം

തിരുവല്ല: മികവ് കലാ - സാഹിത്യ വേദിയുടെയും, പി. എൻ. നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പെരിങ്ങര ഇളമൺ മനയിൽ ഓണാഘോഷം  നടന്നു. എം. എൽ. എ. അഡ്വ. വർഗ്ഗീസ് മാമ്മൻ...
- Advertisment -

Most Popular

- Advertisement -