Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്പീക്കര്‍ തിരുവ‍ഞ്ചൂര്‍...

സ്പീക്കര്‍ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നല്‍കിയത്.
 കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർധിപ്പിച്ചത്.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ,മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീന ജയചന്ദ്രന്‍, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ജി. കവിത, വില്ലേജ് ഓഫീസര്‍ ജെബോയ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ വാഹനാപകടം : ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടി

ആലപ്പുഴ : കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു.11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ്...

കെ എസ് ആർടിസി സ്‌മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ; ആദ്യഘട്ടം സ്വകാര്യ പങ്കാളിത്തത്തോടെ

പത്തനംതിട്ട :  സ്വകാര്യ പങ്കാളിത്തത്തോടെ കെ എസ് ആർടിസി സ്‌മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ വരുന്നു.യാത്രാസൗകര്യങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സ്മാർട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആണ് കെ എസ്ആർടിസി ഒരുങ്ങുന്നത് സംസ്ഥാന പാതകളിലും...
- Advertisment -

Most Popular

- Advertisement -