Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയ്‌യെ പ്രധാനമന്ത്രി...

വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി ടിവികെ : കടുത്ത അതൃപ്തി അറിയിച്ച് കോൺഗ്രസ്

ചെന്നൈ : 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള ടിവികെ നേതാക്കളുടെ നീക്കത്തിനെതിരെ ഭരണസഖ്യത്തിൽ ഭിന്നത.രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുകയുള്ളൂവെന്നും ടിവികെ നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിസഭയിലെ മന്ത്രിമാർ രാജിവയ്‌ക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി .

തൂത്തുക്കുടി അടക്കമുള്ള തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ വിജയിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിന് പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു .ഇതോടെയാണ് കടുത്ത നിലപാടുമായി കോൺഗ്രസ് രംഗത്തെത്തിയത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ടിവികെ പിന്തുണച്ചില്ലെങ്കിൽ താനും സഹമന്ത്രി പി. വിശ്വനാഥനും രാജിവയ്‌ക്കാൻ തയ്യാറാണെന്ന് മന്ത്രി എസ്. രാജേഷ് കുമാർ വ്യക്തമാക്കി.

അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചുള്ള മാധ്യമ സർവേയിൽ . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ മൂന്നാം സ്ഥാനത്ത് വിജയ് എത്തിയിരുന്നു .പിന്നാലെ 2029ൽ വിജയ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം ടിവികെ ശക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബസ്സിലെ ലൈം​ഗിക അതിക്രമത്തിന് അറസ്റ്റ് ചെയ്‌തു

തൃശൂർ : ബസിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത് .തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസിൽ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല : തമിഴ്നാട് സർക്കാർ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും തമിഴ് നാട് ടിവികെ സർക്കാർ . തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന.മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും.അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും...
- Advertisment -

Most Popular

- Advertisement -