Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനേപ്പാളില്‍ മണ്ണിടിച്ചിലില്‍...

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി രണ്ട് ബസ്സുകള്‍ നദിയില്‍വീണു കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് യാത്രക്കാരുമായി പോയ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു കാണാതായി . മദന്‍-ആശ്രിത് ഹൈവേയില്‍ ത്രിശൂലി നദിക്ക് സമീപമാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം 63 പേർ ഉണ്ടായിരുന്നു.

തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന എയ്ഞ്ചൽ ബസും ഗണപതി ഡീലക്‌സ് ബസുമാണ്‌ അപകടത്തിൽ പെട്ടത് .ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു .സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ദുഃഖം രേഖപ്പെടുത്തി .കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന്നു തടസ്സം സൃഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥിദ്ദേശകൾ നാമനിർപത്രിക സമർപ്പിച്ചു :സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു....

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍

ആലപ്പുഴ: നഗരസഭയുടെ  പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു. പ്രവര്‍ത്തിദിനമായ...
- Advertisment -

Most Popular

- Advertisement -