Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsഎം.സി. റോഡ്...

എം.സി. റോഡ് നാലുവരിയാക്കൽ : 5000 കോടിയിലേറെ ചെലവ്; സാധ്യതാപഠനം പുരോഗമിക്കുന്നു

തിരുവല്ല : സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം.സി. റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നു. പദ്ധതിക്കായി 5000 കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. ഏകദേശം 100 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ അറിയിച്ചു.

റോഡ് വികസനത്തിനായുള്ള കരട് അലൈൻമെന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും വിശദമായ പരിശോധനയും സാധ്യതാപഠനവും നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എം.സി. റോഡ് കടന്നുപോകുന്ന നിയമസഭാ മണ്ഡലങ്ങളിലെ വികസന ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡിന്റെ വികസനം പൂർത്തിയാകുന്നതോടെ പ്രധാന നഗരങ്ങളിലെയും ജങ്ഷനുകളിലെയും ഗതാഗതത്തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.

എം.സി. റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണന്തല മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ വികസനമാണ് നാല് ഘട്ടങ്ങളിലായി പരിഗണിക്കുന്നത്. ഇതിനാവശ്യമായ സർവേയും പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. കരട് അലൈൻമെന്റും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയ്ക്കും സാധ്യതാപഠനത്തിനും ശേഷമേ ഇതിന് അന്തിമ അംഗീകാരം നൽകാനാകൂ.

പദ്ധതിയുമായി ബന്ധപ്പെട്ട് എം.സി. റോഡ് കടന്നുപോകുന്ന നിയമസഭാ മണ്ഡലങ്ങളിലെ 18 എം.എൽ.എമാരുടെയും സ്പീക്കറുടെയും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വികസനത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്ത് തുടർനടപടികൾക്ക് രൂപം നൽകുകയാണ് ലക്ഷ്യം

കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം.സി. റോഡും കൊല്ലം–ചെങ്കോട്ട റോഡും നാലുവരിയാക്കുന്നതിന് നേരത്തേ 1,500 കോടി രൂപയുടെ തത്ത്വത്തിലുള്ള ഭരണാനുമതിയാണ് നൽകിയിരുന്നത്. നിലവിലെ കണക്കനുസരിച്ച് ഭൂമി ഏറ്റെടുക്കലിനുതന്നെ 5,000 കോടി രൂപയിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തൽ.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആണവകരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായി തുറന്നുകൊടുത്താൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട് .ആണവകരാറിൽ തീരുമാനമായില്ലെങ്കിലും ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിച്ചാൽ യുദ്ധത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറാകുന്നെന്ന് യുഎസ് മാധ്യമമായ...

കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ സിബിഐ എടുത്ത കേസിൽ കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു...
- Advertisment -

Most Popular

- Advertisement -