Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsമലയാള കാവ്യസാഹിതി...

മലയാള കാവ്യസാഹിതി പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല: മലയാള കാവ്യസാഹിതിയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ലാ YMCA ലൈബ്രറി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ്  കാവാലം അനിലിൻ്റെ അധ്യക്ഷതയിൽക്കൂടിയ യോഗത്തിൽ  പ്രശസ്ത കഥകളി നടൻ  തലവടി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

കഥകളി ഇന്നും ചിട്ടവട്ടങ്ങളോടെ നിലനില്ക്കുന്ന ഒരു കലാരൂപമെന്നു്  കാവാലം അനിൽ  അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

ശാസ്ത്രീയമായ അഭ്യാസവും പരിശീലനവും മൂലം കഴിഞ്ഞ ആറു പതിറ്റാണ്ടായി കഥകളിയെന്ന കലാരൂപത്തെ കേരളത്തിനകത്തും പുറത്തും  പ്രചരിപ്പിക്കുവാൻ കഴിഞ്ഞതായി അദ്ദേഹം അനുസ്മരിച്ചു.അശീതി ആഘോഷിക്കുന്ന കഥകളി ആചാര്യനു് മലയാള കാവ്യസാഹിതിയുടെ ഉപഹാരം കാവാലം സമ്മാനിച്ചു.

സാഹിത്യത്തെ ചതുർവിധാഭിനയത്തിലൂടെ അരങ്ങിൽ അവതരിപ്പിക്കുന്നതു് എങ്ങനെയെന്നു് ഏതാനും ചില കഥകളിപ്പദങ്ങളുടെ രംഗാവിഷ്കരണത്തിലൂടെ അദ്ദേഹം വിശദമാക്കി.

പത്തനംതിട്ട ജില്ലാ സെക്രട്ടറി കണിയാന്തറ മോഹനകുമാർ രചിച്ച അയ്യപ്പസ്തോത്രകൃതിയായ മകരജ്യോതിയുടെ പ്രകാശനം  തലവടി അരവിന്ദനു് ആദ്യപ്രതി നല്കി  കാവാലം അനിൽ നിർവഹിച്ചു.  ജയൻ തനിമയുടെ കടൽ സൂര്യനോടു പറഞ്ഞതു് എന്ന കവിതാസമാഹാരത്തിൻ്റെ കവർ പ്രകാശനവും തദവസരത്തിൽ  കാവാലം നിർവഹിച്ചു.

സംസ്ഥാന സംഘടനാ സെക്രട്ടറി  ബിന്ദു ദിലീപ് രാജ് സമിതിയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു  മുഖ്യ പ്രഭാഷണം നടത്തി

തുടർന്നു നടന്ന കവിയരങ്ങിൽ  മഞ്ജുനാഥ്, തിരുവല്ലാ രാജഗോപാൽ, ഗോപാലകൃഷണൻ ഉണ്ണിത്താൻ, അടൂർ ആർ ശശിധരൻ, ജയൻ തനിമ, വർഗീസ് പാരടയിൽ, ഗീവർഗീസ് മലയിൽ, അനു ജി ഭാസി, കണിയാന്തറ മോഹനകുമാർ എന്നിവർ സ്വന്തം കവിതകൾ ആലപിച്ചു.

ഭാരവാഹികൾ – വർഗീസ് പാരടയിൽ (പ്രസിഡൻ്റ്), മോഹനകുമാർ കണിയാന്തറ (സെക്രട്ടറി),  ജയൻ തനിമ (വൈസ് പ്രസിഡൻ്റ്),  അനുജി ഭാസി (ജോ. സെക്രട്ടറി)  മഞ്ജുനാഥ് ( സംഘടനാ സെക്രട്ടറി),  അടൂർ ശശിധരൻ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഗീവർഗീസ് മലയിൽ (ഭരണസമിതിയംഗങ്ങൾ)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍,...

സംസ്ഥാനത്ത് മഴയ്ക്ക് ശമനം: മത്സ്യബന്ധനത്തിനു തടസ്സമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
- Advertisment -

Most Popular

- Advertisement -