Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorട്രെയിന് നേരെ...

ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു

ചെങ്ങന്നൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ചെങ്ങന്നൂർ ആർപിഎഫ് അറസ്റ്റ് ചെയ്തു.മാവേലിക്കര തഴക്കര മീനത്തേതിൽ
ദേവകുമാർ (24), തഴക്കര ചങ്ങലവേലിയിൽ അഖിൽ.എസ്(25) എന്നവരെയാണ് ആർപിഎഫ് ചെങ്ങന്നൂർ സിഐ എ.പി വേണുവിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.പത്മകുമാർ,ആർ. ഗിരികുമാർ, വി. മനോജ്, അരുൺ എം. കുമാർ,ഷൈബു എസ് എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.

ജൂലൈ 24ന് മാവേലിക്കര റെയിൽവേ സ്റ്റേഷനും ചെറിയനാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് കല്ലേറ് ഉണ്ടായത്.തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 12082 നമ്പർ ജനശതാബ്ദി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത് കല്ലേറിൽ എ സി കോച്ചിന്റെ ജനൽ ചില്ലകൾ തകർന്നു.

തുടർന്ന് പരിസര പ്രദേശങ്ങളിലുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കര തഴക്കര സ്വദേശികളായ രണ്ട് പേരെ ചെങ്ങന്നൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീച്ചി ഡാം അപകടത്തില്‍ ഒരു പെൺകുട്ടികൂടി മരിച്ചു

തൃശ്ശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു.പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് മരിച്ചത്.തൃശൂർ സെൻ്റ് ക്ലയേഴ്സ്...

ജല വിതരണം മുടങ്ങും

തിരുവല്ല : ജലഅതോറിറ്റി വളപ്പിലെ സംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ ഇന്ന് ജല വിതരണം മുടങ്ങും. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും വാഴപ്പള്ളി, തൃക്കൊടിത്താനം, വെളിയനാട്, എടത്വ, തലവടി മുട്ടാർ, കവിയൂർ, പെരിങ്ങര പഞ്ചായത്തുകളിൽ ജലവിതരണം...
- Advertisment -

Most Popular

- Advertisement -