Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNew Delhiമെഡിക്കൽ കോളജുകളിലെ...

മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതിയെ നിയോഗിക്കും : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ എല്ലാവരുടെയും പ്രതിനിധികളെ അവരുടെ നിർദ്ദേശങ്ങൾ കമ്മിറ്റിയുമായി പങ്കുവെയ്‌ക്കാൻ ക്ഷണിക്കും. ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ , ഡൽഹിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പണിമുടക്കുന്ന ഡോക്ടർമാർ പൊതുജന താൽപര്യാർഥം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...

നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും: ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും

ആലപ്പുഴ : ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -