Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമത്സ്യബന്ധനത്തിനിടെ കാണാതായ...

മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം ഫിഷറീസ് പെട്രോളിങ് ബോട്ട് കണ്ടെത്തി

ആലപ്പുഴ : അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പെട്രോളിങ് ബോട്ട് കണ്ടെത്തി. മുബാറക് എന്ന ബോട്ടിലെ  ജീവനക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് ഡയറക്‌റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പെട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് ഭൗതിക ശരീരം കണ്ടെത്തിയത്.

ഭൗതികശരീരം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ തൂഫാൻ -ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാർ യജ്ഞം : ഡെപ്യൂട്ടി സ്പീക്കർ

തിരുവല്ല: കേരളത്തിലെ  വിദ്യാലയങ്ങളിൽ പടർന്നു പിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനുള്ള സർക്കാരിൻറെ യജ്ഞമാണ് ആഭ്യന്തരവകുപ്പിന്‍റെ 'ഓപ്പറേഷൻ  തൂഫാൻ' എന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ...

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു : തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായുള്ള തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പാതയ്‌ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പദ്ധതിയുമായി...
- Advertisment -

Most Popular

- Advertisement -