Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്ലസ്റ്റർ അധിഷ്ഠിത...

ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷി: സംസ്ഥാന തല ഉദ്ഘാടനം 22ന് മുഹമ്മയിൽ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം  22ന് രാവിലെ പത്തുമണിക്ക് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള പുരയിടത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിക്കും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും.

സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിൻറെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

നാടൻ ഫലവർഗ വിളകളായ മാവ് ,പ്ലാവ്,വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 03-09-2024 Sthree Sakthi SS-431

1st Prize Rs.7,500,000/- (75 Lakhs) SM 848007 (KOTTAYAM) Consolation Prize Rs.8,000/- SA 848007 SB 848007 SC 848007 SD 848007 SE 848007 SF 848007 SG 848007 SH 848007 SJ...

പ്രതിഷേധ സമരം സംഘടിപ്പിച്ചു

തിരുവല്ല : ആശ വർക്കേഴ്സ് സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തിവരുന്ന രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്ക് മുൻപിലും സർക്കാർ ഇറക്കിയ സർക്കുലർ കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -