Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമോഷണം നടത്തി...

മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി

കോഴഞ്ചേരി : നാട്ടിൽ മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി.ഇലന്തൂർ പരിയാരം സ്വദേശി സുജിത് (35) ആണ് പിടിയിലായത്. വീടുകളിൽ നിന്ന് കാർഷിക വിളകളും മോട്ടോറുകളും പൂമുഖങ്ങളിലെ കസേരകളുമാണ് ഇയാൾ മോഷ്ടിച്ചു വന്നിരുന്നത്.
പരിയാരം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി മോഷ്ടാവിനെ വലയിലാക്കിയത്. മോഷണമുതലുകൾ ഇയാൾ ഇലന്തൂരിലെ തന്നെ വിവിധ സ്ഥാപനങ്ങളിൽ വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനും മോഷണവസ്തുക്കൾ വിൽപന നടത്തുന്നതിനും ഇയാൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്  മൂന്നു വാഹനങ്ങളിൽ ഇടിച്ചു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

അടൂർ: എംസി റോഡിലെ അരമനപടിയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ചരക്കു ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ് വാനിലും ഇടിച്ച് അപകടം. ബസിലുണ്ടായിരുന്ന 10 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ...

പരുമല തിരുമേനി ആത്മീയതയിലെ ആത്മീയന്‍: ഡോ. സിറിയക് തോമസ്

പരുമല: സര്‍വ്വ സമുദായ മൈത്രിയുടെയും സഹിഷ്ണുതയുടെയും  സന്ദേശം പകര്‍ന്ന  പരുമല തിരുമേനി ആത്മീയതയിലെ ആത്മീയനായിരുന്നു എന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ...
- Advertisment -

Most Popular

- Advertisement -