Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കുട്ടികൾക്ക്...

സ്കൂൾ കുട്ടികൾക്ക് നൽകാൻ കഞ്ചാവ് കൈവശം വെച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ്   പിടിയിൽ

പത്തനംതിട്ട : സ്കൂളുകൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി കോന്നി പോലീസിന്റെ പിടിയിലായി. കോഴിക്കോട് നിന്നും  മൂന്ന് മാസം മുമ്പെത്തി കോന്നിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാൾ ജൽപായ്ഗുരി ജില്ലയിൽ മറഖാത്ത വില്ലേജിൽ റസിദുൽ മിയായുടെ മകൻ റഹുൽ ഇസ്ലാ ( 29 ) മാണ്  കഴിഞ്ഞ ദിവസം  വൈകിട്ട്  അറസ്റ്റിലായത്. അര കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്നും കോന്നി പോലീസ് പിടിച്ചെടുത്തു.
     
സ്കൂളുകൾ കേന്ദ്രീകരിച്ച് സജീവമായ ലഹരി സംഘങ്ങൾക്ക് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു ഇയാൾ. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ  ഷോൾഡർ ബാഗിൽ നിന്നും അര കിലോയിലധികം കഞ്ചാവും, വിതരണം ചെയ്യുന്നതിനു വേണ്ടി പത്രക്കടലാസുകളിൽ പൊതിഞ്ഞ രണ്ട് ചെറിയ  പൊതികൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു.

കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയും മറ്റും പോലീസ് അന്വേഷണം തുടരുകയാണ്.  ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ലഹരി മാഫിയ സംഘങ്ങൾക്കെതിരെ നടക്കുന്ന  ‘ഡി ഹണ്ട്  ‘ എന്ന പേരിലുള്ള ഓപ്പറേഷനിടെയാണ് അറസ്റ്റ്.  കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ നേതൃത്വത്തിൽ  പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത്, എസ് ഐ രവീന്ദ്രൻ നായർ, സിപിഓ മാരായ അഖിൽ,  സുനിൽ,അഖിൽ,അരുൺ, ദിലീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ...

Kerala Lotteries Results : 16-05-2025 Suvarna Keralam SK-3

1st Prize Rs.1,00,00,000/- RL 528610 (GURUVAYOOR) Consolation Prize Rs.5,000/- RA 528610 RB 528610 RC 528610 RD 528610 RE 528610 RF 528610 RG 528610 RH 528610 RJ 528610...
- Advertisment -

Most Popular

- Advertisement -