Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് അച്ഛനെ...

കോട്ടയത്ത് അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കോട്ടയം : മദ്യലഹരിയിൽ അച്ഛനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു. ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണു കൊല്ലപ്പെട്ടത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായാറാഴ്ച വൈകിട്ട് നാലു മണിയോടെയാണു സംഭവം.

കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഞായാറാഴ്ചയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും രാഹുൽ കമ്പിപ്പാര ഉപയോഗിച്ചു ഷാജിയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു .പരിക്കേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർക്ക് പരിക്ക്.ബംഗളൂരുവിൽ നിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.കർണാടകയിലെ ഹുൻസൂരില്‍...

നിലമ്പൂരില്‍ യു ഡി എഫ് മുന്നേറുന്നു 

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില തുടർന്ന് ആര്യാടൻ ഷൗക്കത്ത്.എം.സ്വരാജ് രണ്ടാമതും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്.ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്താണ് ലീഡ് ചെയ്തിരുന്നത്.ഒൻപതാം റൗണ്ടിൽ...
- Advertisment -

Most Popular

- Advertisement -