Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ കൃഷിഭവൻ...

കുറ്റൂർ കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം – പച്ചകറി  പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു.

കർഷകരിൽ നിന്നും   പച്ചക്കറികൾ 10% അധികവില നൽകി സംഭരിക്കുന്നതും പൊതു വിപണി വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. 14  വരെ നടത്തുന്ന  കർഷകചന്തയുടെ  ഉദ്ഘാടനം കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  അനുരാധ സുരേഷ് നിർവഹിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി ജോൺ അധ്യക്ഷനായി.

കുറ്റൂർ കൃഷി ഓഫീസർ താര മോഹൻ, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ടി എബ്രഹാം , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ  ശ്രീജ ആർ, വാർഡ് മെമ്പർമാരായ  ബിന്ദു കുഞ്ഞുമോൻ, ജോ ഇല്ലഞ്ഞിമൂട്ടിൽ, ശ്രീവല്ലഭൻ നായർ, പ്രസന്ന കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ  ബിന്ദു, കൃഷി അസിസ്റ്റന്റ് മാരായ ലൗലി, സ്മിത എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം : 79,044 പേർ ആദ്യ ഓൺലൈൻ പരീക്ഷ എഴുതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ...

ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാർ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് 5 ദിവസമായിട്ടും പ്രശ്നപരിഹാരത്തിനു നടപടിയെടുക്കാത്ത ആശുപത്രി അധികൃതരുടെയും പാവപ്പെട്ട രോഗികളുടെ ദുരവസ്ഥ കണ്ടിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത ആരോഗ്യ മന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന്...
- Advertisment -

Most Popular

- Advertisement -