Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsയുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച...

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് കൊട്ടിൽപാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപാറ സ്വദേശി സൈമണെ (31) ആണ് പുലർച്ചെയോടെ വീടിന് സമീപത്ത് അവശനിലയിൽ കണ്ടെത്തിയത്.ഇയാൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെയാണ് തോട്ടത്തിൽ പുല്ലരിയാൻ പോയ 23കാരിയെ സൈമൺ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ കടന്നുപിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു .യുവതി പ്രതിരോധിച്ചപ്പോൾ യുവതിയുടെ കയ്യിലുണ്ടായിരുന്ന അരിവാൾ പിടിച്ചു വാങ്ങി തലയിൽ വെട്ടിപരുക്കേൽപ്പിക്കുകയായിരുന്നു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു.യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ തൂഫാന്‍ : പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട്: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ കാറിലെത്തിയ സംഘം പൊലീസുകാരെ ആക്രമിച്ചു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണം. വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ...

മിൽമ പാൽ വിലകൂട്ടി ; ലിറ്ററിന് കൂട്ടിയത് 4 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ മാസം ഒന്നാം തീയതി മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം.പാൽ...
- Advertisment -

Most Popular

- Advertisement -