Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകാർഷിക വികസന...

കാർഷിക വികസന പദ്ധതികളുടെയും ഓണാഘോഷ പരിപാടിയുടെയും ഉദ്ഘാടനം

തിരുവല്ല : അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാർഷിക വികസന  പദ്ധതികളുടെയും ഓണാഘോഷ പരിപാടികളുടെയും ഉദ്ഘാടനം കറ്റോട് വട്ടശ്ശേരിൽ നഗറിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പച്ചക്കറികളുടെ ഉൽപാദനവും വിപണ സാധ്യതകളെ വിലയിരുത്തി പ്രവർത്തിക്കണമെന്നും വിഷരഹിത പച്ചക്കറി എന്ന ആശയം സമൂഹത്തിൽ നടപ്പിലാക്കുവാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജുബി പീടിയേക്കൽ, ട്രഷറാർ ഷാജി തിരുവല്ല, നഗരസഭ ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.സലീം, കൺവീനറുമാരായ പി. എം അനീർ, ജോബി പി. തോമസ്, ജിക്കു വട്ടശ്ശേരിൽ, ആർ. ജയകുമാർ, സെയിൻ്റി വർഗീസ്, ജോസ് പഴയിടം, റെഞ്ചി വർഗീസ് എന്നിവർ പ്രസംഗിച്ചു.

നഗരസഭ മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ കലാ പരിപാടികൾ ഉൽഘാടനം ചെയ്തു. ജീവകാരുണ്യ സേവന പുസ്കാരം ശാന്ത ജോർജിന് പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ് സമ്മാനിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം...

Kerala Lottery Result : 30/04/2024 Sthree Sakthi SS 413

1st Prize Rs.7,500,000/- (75 Lakhs) SL 720388 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ...
- Advertisment -

Most Popular

- Advertisement -