Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി

ആറന്മുള : ഭക്തിയും ആവേശവും സമന്വയിച്ച ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി.

ഉച്ച കഴിഞ്ഞ് 2 ന് ആരംഭിച്ച ജല ഘോഷയാത്രയ്ക്ക് ശേഷം ആരംഭിച്ച മത്സര വള്ളംകളി പതിവിലും വൈകി 6.45 നാണ് സമാപിച്ചത്. എ ബാച്ചിൽ ഇടനാട്, ഇടപ്പാവൂർ – പേരൂർ പള്ളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ബി ബാച്ചിൽ തോട്ടപ്പുഴശേരി, ഇടക്കുളം പള്ളിയോടങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ തെക്കേമുറി പള്ളിയോടം ഒന്നാം സ്ഥാനവും ബി ബാച്ചിൽ തൈമറവുംകരയും ഒന്നാം സ്ഥാനം കരസ്ഥമാക്കി

ജല ഘോഷയാത്രയിൽ ഏറ്റവും നന്നായി പാടി തുഴഞ്ഞ പള്ളിയോടങ്ങൾക്കുള്ള സമ്മാനങ്ങൾ എ ബാച്ചിൽ പൂവത്തൂർ പടിഞ്ഞാറും ബി ബാച്ചിൽ കീക്കൊഴൂർ – വയലത്തലയും നേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്റ്റുഡന്റ്സ് സേവിങ് സ്‌കീം : കോട്ടയം ജില്ല ഒന്നാമത്

കോട്ടയം: ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡന്റ്സ് സേവിങ് സ്‌കീമിൽ സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം നിക്ഷേപം ലഭിച്ചത് കോട്ടയം ജില്ലയിൽ. കൂടുതൽ സ്‌കൂളുകളെ ചേർത്ത ജില്ലയും കോട്ടയമാണ്. ജില്ലയിൽ 862 സർക്കാർ,...

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ  പിടിയിൽ

പത്തനംതിട്ട : പന്തളത്ത് പൊലീസ് നടത്തിയ കഞ്ചാവ് വേട്ടയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുസംഘത്തിലെ  മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി  കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി ...
- Advertisment -

Most Popular

- Advertisement -