Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതൃശൂർ പൂരം...

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്നലെ ഡിജിപിക്ക് കൈമാറി.സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ ഏകോപനത്തിൽ വന്ന പാളിച്ചയാണ് പൂരം അലങ്കോലമായതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു

പൂരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങൾ ദേവസ്വം ബോർഡും പൊലീസും ജനപ്രതിനിധികളും സംസാരിച്ച് ശേഷം ഒത്തുതീർപ്പാക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അതുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.മലയാളിയായിട്ടും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിന് ഉത്സവച്ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് മനസിലാക്കിയില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട് .

2024 ഏപ്രിൽ 19ന് പൂരത്തിനിടയിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്.തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാരാമണ്‍ കണ്‍വന്‍ഷനിൽ  ലഹരി വിമോചന യോഗം നടന്നു

മാരാമണ്‍ : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനിൽ ഇന്ന് ലഹരി വിമോചന യോഗം നടന്നു. റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപനും മാര്‍ത്തോമ്മാ ലഹരി വിമോചന സമിതി പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍...

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി...
- Advertisment -

Most Popular

- Advertisement -