Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഅര്‍ജുന്റെ ലോറി...

അര്‍ജുന്റെ ലോറി കണ്ടെത്തി : കാബിനുള്ളിൽ മൃതദേഹവും

ഷിരൂര്‍ : ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്നും കണ്ടെത്തി.ലോറിയുടെ കാബിനില്‍ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ട്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു.

അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും മൃതദേഹവും കണ്ടെത്തിയിരിക്കുന്നത് .ഡിഎൻഎ പരിശോധന നടത്തി മൃതദേഹം ഔദ്യോഗികമായി ആരുടേതാണെന്നു സ്ഥിരീകരിക്കും.മണ്ണിടിച്ചിലിൽ അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ നടന്നിരുന്നത് .റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്ന് നടത്തിയിരുന്നത്.ഗംഗാവലിപ്പുഴയിൽ 12 മീറ്റർ ആഴത്തിലാണ് ലോറി ഉണ്ടായിരുന്നത്.ജൂലൈ 16നാണ് മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയദർശിനി പദ്ധതി യാത്രയ്ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം : പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം  കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ...

ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ 20ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി : ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബീന്‍ 20ന് ചുമതലയേല്‍ക്കും. 19ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഡിസംബര്‍ 14നായിരുന്നു ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍...
- Advertisment -

Most Popular

- Advertisement -