Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsയാത്രക്കിടെ നഷ്ടമായ...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം ബസ് സ്റ്റാൻഡിലും മറ്റും അന്വേഷിച്ചെങ്കിലും തിരികെ കിട്ടിയില്ല. തുടർന്ന്  സുരേഷ്  പന്തളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിലും പരിസരത്തും നടത്തിയ വ്യാപകതെരച്ചിലിൽ ബാഗ് കണ്ടെത്തി. ഇന്ന് സുരേഷിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നഷ്ടമായ ബാഗ് തിരികെ ഏൽപ്പിച്ചു. ബാഗ് തിരിച്ചുകിട്ടിയ ഉടമസ്ഥൻ, സ്റ്റേറ്റഷനിൽനിന്ന് മടങ്ങും മുമ്പ്  പന്തളം പോലീസിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. എസ് ഐക്കൊപ്പം പോലീസുദ്യോഗസ്ഥരായ സോളമൻ ഡേവിഡ്, ശരത് പിള്ള, അൻവർഷ ,അനൂജ് എന്നിവരും  തിരച്ചിലിൻ്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരന്ത മേഖലയിൽ പതിമൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു : ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി

വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന്...

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി

വയനാട് : ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി.മേപ്പാടി പഞ്ചായത്ത്‌ കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ അരി ,ഗോതമ്പുപൊടി ഉൾപ്പെടെയുള്ള സാധനങ്ങളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍...
- Advertisment -

Most Popular

- Advertisement -