Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsബാലചന്ദ്രമേനോനെതിരെ പീഡന...

ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നൽകി നടി

തിരുവനന്തപുരം : സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ പീഡന പരാതിയുമായി ആലുവ സ്വദേശിയായ നടി.2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും പരാതി നൽകിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്.

ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടൻ ജയസൂര്യയ്‌ക്കെതിരെയും നടി പരാതി നൽകിയത്.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു. നേരത്തെ ആലുവ സ്വദേശിയായ ഈ നടി ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൈനികന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണ ജോർജ്

പത്തനംതിട്ട: 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ വീരചരമം പ്രാപിച്ച സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി  തോമസ് ചെറിയാന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി  ആരോഗ്യവകുപ്പ്  മന്ത്രി വീണ ജോർജ്...

കോട്ടയത്ത് ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കലിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 8.45...
- Advertisment -

Most Popular

- Advertisement -