തിരുവല്ല: കുറ്റൂരിൽ തെരുവ് വിളക്കുകളുടെ ഫ്യൂസുകൾ രാത്രി കാലങ്ങളിൽ കട്ട് ചെയ്യുന്നത് പതിവാകുന്നു. തെങ്ങേലി ഏറ്റുകടവ് ട്രാൻസ്ഫോർമർ സമീപമുള്ള തെരുവ് വിളക്കുകളുടെ ഫ്യൂസും, തലയാർ റോഡിലേക്കുള്ള ഫ്യൂസുമാണ് രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ കട്ട് ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് കെഎസ്ഇബി അധികൃതർ എത്തി നേരിട്ട് കണക്ഷൻ കൊടുത്തു. ഇതിനാൽ ഏറ്റുകടവ് – കോഴിയാപുഞ്ച റോഡ്, ഏറ്റുകടവ് -തെങ്ങേലി ജംഗ്ഷൻ റോഡ്, കൈലാസനാഥ ക്ഷേത്രം റോഡ് എന്നിവിടങ്ങളിലേക്കുള്ള 40 ഓളം വഴിവിളക്കുകൾ പകലും കത്തി കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.