Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിജയന്തി ആഘോഷിച്ചു

പത്തനംതിട്ട:  ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയിൽ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. സംസ്ഥാന സർക്കാർ നടത്തുന്ന  മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും  ജയന്തി ആഘോഷത്തിന്റെ ഭാഗമായി.

പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, നഗരസഭ അധ്യക്ഷൻ റ്റി.  സക്കീർ ഹുസൈൻ,  ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, എഡിഎം ബി. ജ്യോതി, എസ്. പി. സി. അംഗങ്ങൾ എന്നിവർ  പുഷ്പാർച്ചന നടത്തി.

കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ  ആരോഗ്യമന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, എഡിഎം ബി. ജ്യോതി എന്നിവരും  പുഷ്പാർച്ചന നടത്തി.
ഒക്ടോബർ രണ്ടിന് ആരംഭിച്ച് അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനമായ 2025 മാർച്ച് 30 ഓടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നത് ലക്ഷ്യമാക്കിയുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം ചെന്നീർക്കര എസ്എൻഡിപി സ്കൂളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത്...

കശ്മീർ വിഷയത്തിൽ യു.എൻ .ജനറൽ അസംബ്ലിയിൽ പാക് പരാമർശം : ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക് : യു.എന്‍. ജനറൽ അസംബ്ലിയിൽ കശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ.പാകിസ്താന്റേത് അങ്ങേയറ്റം കപടമായ നിലപാടാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ വിമർശിച്ചു. അതിർത്തി കടന്നുള്ള...
- Advertisment -

Most Popular

- Advertisement -