Sunday, April 6, 2025
No menu items!

subscribe-youtube-channel

HomeNewsമരത്തിൻ്റെ  ശിഖരം...

മരത്തിൻ്റെ  ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം. 49 കാരനെ സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന

പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച  49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി – കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ് എന്ന സ്ഥാപനത്തിൻ്റെ വളപ്പിൽ നിന്ന തേക്ക് മരശിഖരം മുറിച്ചു നീക്കുന്നതിനിടെ കുമ്മണ്ണൂർ തടത്തരികിൽ ചരിവുകാലായിൽ ജലീലിന് ആണ് പക്ഷാഘാതം ഉണ്ടായത്.

മലയാലപ്പുഴ സ്വദേശി പ്രസാദ് എന്ന ആളും സഹായത്തിനുണ്ടായിരുന്നു. മുകളിൽ കയറി ശിഖരം മുറിക്കുന്നതിനിടെയാണ് ജലീലിന് പക്ഷാഘാതം വന്നത്. ശരീരത്തിൻ്റെ ഇടതുവശം തളർന്ന് അവശനായ ജലീലിനെ പ്രസാദ് മരത്തിൽ പിടിച്ചു കെട്ടി സുരക്ഷിതനാക്കി. തുടർന്ന് പത്തനംതിട്ട ഫയർ ഫോഴ്സിൽ സ്ഥാപനത്തിൻ്റെ ജീവനക്കാർ വിവരം അറിയിച്ചു.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ എ. സാബുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എ.പി.ദില്ലു, എസ്. സതീശൻ, എസ്. ശ്രീകുമാർ എന്നിവർ മരത്തിന് മുകളിൽ കയറി ജലീലിനെ വലയിലേക്ക് മാറ്റി താഴെ ഇറക്കി.  ഫയർ ഫോഴ്സിൻ്റെ വാഹനത്തിൽ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയം

ബെംഗളൂരു : ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( എസ്എസ്എല്‍വി-ഡി3 ) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-നാണ് ഭൗമ നിരീക്ഷണ കൃത്രിമ...

ഇവാൻജലിക്കൽ സഭ ജനറൽ കൺവൻഷൻ: സംയുക്ത മിഷനറി സമ്മേളനം 

തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനോടനുബന്ധിച്ച് നടന്ന യുവജന, സണ്ടേസ്കൂൾ, ഡിഎംസി സംയുക്ത മിഷനറി സമ്മേളനം ശ്രദ്ധേയമായി.  സുവിശേഷത്തിനും, പത്ഥ്യോപദേശത്തിനും  വേണ്ടി നിലകൊള്ളണമെന്നും  ദർശനം മങ്ങിപ്പോകുന്ന...
- Advertisment -

Most Popular

- Advertisement -