Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ടുവർഷം മുമ്പ്...

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട: രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.

2022 ലാണ് ഇയാളെ ചിറ്റാറിലുള്ള ഭാര്യവീട്ടിൽ  നിന്നും കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി നോക്കിവരികയായിരുന്നു ഇദ്ദേഹം. മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് സംഘം ഇന്ന് സുബീഷിനെ കണ്ടെത്തുകയായിരുന്നു തുടർന്ന് കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തേവലക്കരയിൽ വിദ്യാര്‍ഥിയുടെ അപകട മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം : തേവലക്കരയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതരുടെ അലംഭാവത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പല തവണ ഉദ്യോഗസ്ഥരുടെ യോഗം...

കുട്ടനാട്ടിലെ രണ്ടാംകൃഷി: ആദ്യ കൊയ് ത്ത് നാളെ (19) പൂർത്തിയാകും

ആലപ്പുഴ: കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ് ത്ത്  കരുവാറ്റയിലെ  ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ നാളെ (സെപ്റ്റംബർ 19ന്) പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം...
- Advertisment -

Most Popular

- Advertisement -