Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsചങ്ങനാശ്ശേരി അതിരൂപതയുടെ...

ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അധ്യക്ഷൻ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന്

ചങ്ങനാശ്ശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമത് മെത്രാപ്പൊലീത്തായുമായി നിയമിതനായ  മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. രാവിലെ 9 ന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ സ്ഥാനാരോഹണശുശ്രൂഷയ്ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകും.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. മാർ തോമസ് തറയിൽ മെത്രാപ്പൊലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന നടക്കും. തുടർന്ന് പൊതുസമ്മേളനം. ചടങ്ങുകളിൽ വത്തിക്കാൻ, യുറോപ്യൻ സഭ പ്രതിനിധികളും, മെത്രാൻമാരും, വിശ്വാസികളും പങ്കെടുക്കും.

മാർ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെത്തുടർന്ന് ഓഗസ്റ്റിൽ കൂടിയ സിറോമലബാർ സിനഡ് മാർ തോമസ് തറയിലിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എ ഡി എമ്മിന്റെ മരണം : പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം : ബിജെപി

പത്തനംതിട്ട : കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും ആയ നവീൻ ബാബുവിനെ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് പരസ്യമായി അപമാനിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കണ്ണൂർ...

ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17 -ാം ഓര്‍മ്മപ്പെരുന്നാള്‍ 23ന്

കോട്ടയം : ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 17-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 23 ന് ആചരിക്കും. ഞായറാഴ്ച്ച അരമനയിൽ നടക്കുന്ന ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരായ സക്കറിയാ...
- Advertisment -

Most Popular

- Advertisement -