Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsറബർ പുകപ്പുരയ്ക്ക്...

റബർ പുകപ്പുരയ്ക്ക് തീപിടിച്ചു : പൊലീസും ഫയർ ഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി

റാന്നി : റാന്നിയിൽ വീട്ടിലെ റബർ പുകപ്പുരയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയുടേയും പൊലീസിൻ്റെയും സമയോചിത ഇടപെടലിലൂടെ  വൻ ദുരന്തം ഒഴിവായി. മന്ദമരുതി -വെച്ചൂച്ചിറ റോഡിൽ കുന്നം ആനമാടത്തിന് സമീപം തെക്കേൽ സാബുവിൻ്റെ വീട്ടിലെ പുകപ്പുരയിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.45 നായിരുന്നു സംഭവം

ഈ സമയം സാബുവിൻ്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന് സമീപത്ത് കൂടി പോയവരാണ് പുകപ്പുരയിൽ നിന്ന് ഉയർന്ന തോതിൽ തീ ഉയരുന്നതായി കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തീ നിയന്ത്രണ വിധേയമാക്കി. വെച്ചുച്ചിറ പൊലീസും റാന്നിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് എത്തിയത്. ഒട്ടുപാൽ പൂർണമായും കത്തി നശിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തെക്കൻ...
- Advertisment -

Most Popular

- Advertisement -